Ticker

6/recent/ticker-posts

മണ്ണിനടിയിൽ നിന്നും ബി.എസ്.എൻ.എല്ലിന്റെ കേബിൾ മോഷ്ടിച്ചു

കാഞ്ഞങ്ങാട്: മണ്ണിനടിയിൽ സ്ഥാപിച്ച ബി.എസ്എൻഎൽ കേബിൾ മോഷ്ടിച്ചു. പിലിക്കോട് മട്ടലായിയിൽ നിന്നാണ് കേബിൾ മുറിച്ചുകൊണ്ടുപോയത്. ഈ മാസം ഒന്നിനാണ് സംഭവം.150 മീറ്റർ നീളത്തിലുള്ള ചെമ്പ് കേബിളാണ് കവർന്നത്. ഒന്നര ലക്ഷം രൂപ വില വരും .നീലേശ്വരം ബിഎസ്എൻഎൽ സബ് ഡിവിഷനൽ എൻജിനീയർ പയ്യന്നൂർ സ്വദേശി ടി.പി ഹാഷറിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments