കാഞ്ഞങ്ങാട് : കളിക്കുന്നതിടെ
ഗ്രൗണ്ടിൽ നിന്നും
റോഡിലേക്ക് തെറിച്ചു വീണ ഫുട് ബോളിന് മുകളിൽ കയറിയ ഓട്ടോ നിയന്ത്രണം വിട്ട്മറിഞ്ഞു . 3 പേർക്ക് ഗുരുതര പരിക്ക്.
പെരിയ ചെക്കപ്പാറയിൽ ഇന്ന്
വൈകീട്ടാണ് അപകടമുണ്ടായത്.
ഫുട്ബോൾ റോഡിൽ വീണ സമയം
ഇത് വഴി വന്ന ഓട്ടോറിക്ഷ ബോളിന് മുകളിൽ കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോഡ്രൈവർ കല്യോട്ടെ പുരുഷോത്തമനെ(48) മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയാത്രക്കാരായ കല്യോട്ടെ പി കെ . ജോസിന്റെ ഭാര്യ ഡെയ്സി(63), ജോസിന്റെ സഹോദരന്റെ ഭാര്യ അന്നമ്മ (54) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments