Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് റിട്ട. എസ്. ഐ ട്രെയിൻ തട്ടി മരിച്ച നിലയിൽ, മരിച്ചത് മാവുങ്കാൽ സ്വദേശി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് റിട്ട. എസ്. ഐ ട്രെയിൻ തട്ടി മരിച്ച 
നിലയിൽ കണ്ടെത്തി. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി. സച്ചിൻ മയൻ 62 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ആണ് മൃതദേഹം കണ്ടത്. ചിന്നഭിന്നമായ നിലയിലായിരുന്നു. തിരിച്ചറിയൽ കാർഡ് കണ്ടെത്തി ആളെ തിരിച്ചറിയുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഹോസ്ദുർഗിലും കൺ
ട്രോൾ റൂമിലും സ്പെഷ്യൽ ബ്രാഞ്ചിലും ജോലി ചെയ്തിരുന്നു.
Reactions

Post a Comment

0 Comments