Ticker

6/recent/ticker-posts

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു രണ്ട് പേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട്:: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ട്
പേർക്ക് പരിക്കേറ്റു.  ഒരാളുടെ പരിക്ക് ഗുരുതരമാണ്. പുല്ലൂർ വിഷ്‌ണുമംഗലത്തെ വി. കേളുനായരുടെ മകൻ ഭാസ്ക‌രൻ 57 ആണ് മരിച്ചത്. ഇന്ന് രാവിലെ ഇരിയ  ബാലൂരിലാണ് അപകടം.പുല്ലൂർ ഭാഗത്ത് നിന്നും ബാലൂർ ഭാഗത്തേക്ക് ഓടിച്ചു വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .
   ഹരിപുരത്തെ സുധാകരൻ 59, ഭാര്യ സാവിത്രി 51  എന്നിവർക്കും പരിക്കേറ്റു. സുധാകരനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ മാവുങ്കാ ലിലെ സ്വകാര്യ ആശുത്രിയിൽ ചികിത്സയിലെത്തിച്ചെങ്കിലും ഭാസ്ക്കരൻ മരിച്ചു. ഭാര്യ: ഓമന. മക്കൾ: ശുഭ , ഭവ്യ . ഓട്ടോ ഡ്രൈവർമധുരം പാടിയിലെ ബി. മാധവനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments