Ticker

6/recent/ticker-posts

മന്ത്രിക്ക് മുന്നിൽ പ്രതിഷേധം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

വെള്ളരിക്കുണ്ട് : മലയോരത്തെ റോഡുകളോടുള്ള   അവഗണയിൽ മന്ത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
 പ്രതിഷേധിച്ച
യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ
പൊലീസ് കസ്റ്റഡിയിലെടുത്തു.
 വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിനെത്തിയ മന്ത്രി അഹമ്മദ്‌ ദേവർകോവിലേതിരെയാണ് ഇന്ന്
 പ്രതിഷേധമുണ്ടായത്..  പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ്‌ റിയാസ് പരിപാടി  ഒഴിവാക്കിയിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് തമ്പാൻ, സെക്രട്ടറി മാർട്ടിൻ ജോർജ്, തൃക്കാർപ്പൂർ നിയോജകമണ്ടലം പ്രസിഡന്റ്‌ ജോബിൻ ബാബു,ബളാൽ മണ്ഡലം പ്രസിഡന്റ്‌ ബിബിൻ അറക്കൽ, ലിബിൻ ആലപ്പാട്ട്, വിഷ്ണു ചുള്ളി, ജോബിൻ പറമ്പ, ആന്റണി കരിമ്പനാകുഴിയിൽ, ഷാനോജ് മാത്യു
കനകപ്പള്ളി  തുടങ്ങിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Reactions

Post a Comment

0 Comments