Ticker

6/recent/ticker-posts

പഠന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ 23 പേർആശുപത്രിയിൽ

കാഞ്ഞങ്ങാട്: സ്വകാര്യ ട്യൂഷൻ സെൻ്റർ നടത്തിയ
പഠന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ.
കൊന്നക്കാടെ റിസോട്ടിൽ രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്.  ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സഹവാസ ക്യാമ്പ് നടന്ന കൊന്നക്കാടെ റിസോട്ടിൽ വച്ച് കുട്ടികൾ രാത്രി നെയ്ച്ചോറും ചിക്കൻ കറിയും പിറ്റേന്ന് രാവിലെ അപ്പവും കറിയും കഴിച്ചതായി കുട്ടികൾ പറഞ്ഞു. 180 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എസ്.എസ്.എസ്.എൽ.സി കുട്ടികളുടെ ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയും ഇന്നുമായി വെള്ളരിക്കുണ്ട് സെന്റ്. ജൂഡ്സ് എച്ച്.എസ്.എസിലെ ഇരുപത്തിമൂന്നോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി.
Reactions

Post a Comment

0 Comments