Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 10 വർഷം തടവ്

കാഞ്ഞങ്ങാട് :
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിക്ക് 10 വർഷം  തടവും  60,000 രൂപ  പിഴയും, പിഴ  അടച്ചില്ലെങ്കിൽ 4 മാസം  അധിക  തടവും ശിക്ഷ വിധിച്ചു. 
ചെമ്മനാട് ദേളി ജംഗ്ഷൻ കുന്നു പാറയിലെ എം.എ. ഉസ്മാനെ 43 യാണ്
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി.സുരേഷ്‌കുമാർ ശിക്ഷിച്ചത്.
2022 മാർച്ച്‌ മാസത്തിൽ 13 വയസ്സുള്ള  പെൺകുട്ടിയെ  പീഡിപ്പിച്ച   കേസിലാണ് ശിക്ഷ.
 ഇന്ത്യൻ ശിക്ഷ നിയമം 354(A)(1)(i) പ്രകാരം 3 വർഷം കഠിന തടവും, 30,000/ രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 മാസം  അധിക  തടവും, പോക്സോ ആക്ട് 10 r/w 9(f) പ്രകാരം 7 വർഷം സാധാരണ തടവും 60,000 രൂപ  പിഴയും,  പിഴ  അടച്ചില്ലെങ്കിൽ 2 മാസം  അധിക തടവും  വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
മേല്പറമ്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സാണിത്.
മേല്പറമ്പ സി ഐ ടി ഉത്തംദാസ്, സബ്ബ് ഇൻസ്‌പെക്ടർ വിജയൻ വി കെ എന്നിവരുടെ നേതൃത്വത്തിൽ  ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ. ഗംഗാധരൻ  ഹാജരായി.
Reactions

Post a Comment

0 Comments