കാഞ്ഞങ്ങാട് : സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഉപരിപഠനം മുടങ്ങിയ പ്ലസ് ടു പാസായ വിദ്യാർത്ഥി വിഷം കഴിച്ച് ജീവനൊടുക്കി . മാലോം ദർഘാസ് എടക്കാനത്തെ കെ. ആർ .അഭിജിത്ത്17 ആണ് ജീവനുടുക്കിയത്. കഴിഞ്ഞ 5 ന് വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ട അഭിജിത്തിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി പാസായ അഭിജിത്ത് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സയൻസിന് 70 ശതമാനം മാർക്കോടെ പാസായിരുന്നു. ബി.എസ്.സി നേഴ്സിങ്ങിന് ചേരാനായിരുന്നു ആഗ്രഹം .എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇതിന് സാധിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്നുള്ള മാനസിക വിഷമത്താലാണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂലിത്തൊഴിലാളിയായ കെ. പി .രാജേഷിന്റെ മകനാണ് .മാതാവ് അനിത പത്താം ക്ലാസ് വിദ്യാർത്ഥിയായ രഞ്ജിത്ത് ഏക സഹോദരൻ . വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു .
0 Comments