പുല്ലൂർ : നിരന്തരമായ വായനയും യാത്രകളുമാണ് എന്നിലെ നടനെ രൂപപ്പെടുത്തിയതെന്ന് ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഉണ്ണിരാജ് ചെറുവത്തൂർ പറഞ്ഞു. വായന നഷ്ടപ്പെട്ടാൽ ജീവിതം നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വായനയാണ് ജീവിതത്തിൽ സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നത്. മറിമായത്തിൽ അഭിനേതാവായ അനുഭവം അദ്ദേഹം കുട്ടികളുമായി പങ്കു വെച്ചു. പുല്ലൂർ ഗവ യു പി സ്ക്കൂളിൽ വായനാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ കയ്യടികളോടെയാണ് ഉണ്ണിരാജിന്റെ വാക്കുകൾ കുട്ടികൾ കേട്ടത്. യാത്രകളിൽ വായന ശീലമാക്കിയതിലൂടെ സ്വാഭാവി മായ സംഭാഷണങ്ങൾ പ്രയോഗിക്കാൻ അറിവ് ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് അംഗം ടി.വി. കരിയൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗം
എം. വി.നാരായണൻ , വേണുവിഷ്ണുമംഗലം, പ്രഥമാധ്യാപകൻവി.വി.പ്രഭാകരൻ, ,മാധ്യമ പ്രവർത്തകൻ അനിൽ പുളിക്കാൽ , അധ്യാപകരായ എം.വി.രവീന്ദ്രൻ , ടി.ഇ.ശ്രീന, പി.വി. ശൈലജ എന്നിവർ സംസാരിച്ചു. ശ്രീദർശ് വായനാ ദിന പ്രതിജ്ഞ ചൊല്ലി. അഞ്ചാം ക്ലാസ്സ് കാരി നിഹാര വരച്ച് നൽകിയ ചിത്രം ഉണ്ണിരാജിന് സമ്മാനിച്ചു. കുട്ടികൾക്കും നാട്ടുകാർക്കും ഒപ്പം സെൽഫിയെടുത്തും കുട്ടികൾ നീട്ടിയ പേപ്പറുകളിൽ ഒപ്പിട്ട് നൽകിയ ശേഷമാണ് ജനപ്രിയ നടൻ മടങ്ങിയത്.
0 Comments