Ticker

6/recent/ticker-posts

ചെമ്മട്ടം വയലിലെ സിവിൽ സർവീസ് അക്കാദമി സബ് സെൻറർ ഓഫീസിൽ കവർച്ച

കാഞ്ഞങ്ങാട് : കവർച്ചക്കെത്തിയ സംഘം ഓഫീസ് ഫയലുകൾ നശിപ്പിച്ചു.
ചെമ്മട്ടം വയലിൽ ഉള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സബ് സെൻറർ ഓഫീസിലാണ് കവർച്ച. ഓഫീസിന്റെ പൂട്ടു തകർത്താണ് കവർച്ച നടന്നത്. ഓഫീസർ കെ .വി . ശ്രീരാജിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ യാണ്കവർച്ചാവി വരം അറിയുന്നത്. ഓഫീസിനകത്ത് അലമാര കുത്തിത്തുറന്ന് പായലുകൾ ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. അരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു .

Reactions

Post a Comment

0 Comments