കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർകോട് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ 8, പെർളയിലെ രണ്ടര വയസ്സുകാരി മറിയം താലിയ എന്നിവരെയാണ് ഇന്ന് വൈകിട്ട് തെരുവ് നായ ആക്രമിച്ചത്. ഇരുവരെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ വരാന്തയിൽ വെച്ചാണ് മറിയം ത്വാലിയയെ നായ ആക്രമിച്ചത്. ടൂഷൻ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഐശ ഫാത്വിമക്ക് നായയുടെ കടിയേറ്റത്. കുട്ടികൾക്ക് അരയ്ക്കും കാലിനും പരിക്കേറ്റു.
ഒരു കിലോമീറ്റർ വിത്യാസത്തിലുള്ള സ്ഥലങ്ങളിൽ വച്ചാണ് കുട്ടികൾക്ക് നായയുടെ കടിയേറ്റത്. രണ്ടു പേരെയും കടിച്ചത് ഒരേ നായയാണെന്ന് കരുതുന്നു.
0 Comments