Ticker

6/recent/ticker-posts

സ്ഥലം തന്നാൽ ബൈപ്പാസാക്കാം: പൊതു മരാമത്ത് വകുപ്പ്പന്ത് ഇനി കോടോം ബേളൂരിന്റെ കോര്‍ട്ടിൽ

കാഞ്ഞങ്ങാട് :
വെള്ളരിക്കുണ്ട് 
ഹോസ്ദുര്‍​ഗ് താലൂക്കുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡിന് പച്ചക്കൊടിയുമായി പൊതുമരാമത്ത് വകുപ്പ്. കോടോം ബേളൂര്‍ പഞ്ചായത്ത് 10 മീറ്റര്‍ വീതിയിൽ സ്ഥലം കൈമാറിയാൽ റോഡ് ഏറ്റെടുക്കാമെന്നും, ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കാമെന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ അജിത്ത് രാമചന്ദ്രൻ
മാധ്യമ പ്രവർത്തകൻ രഹ്നാ
സ്മടിക്കൈക്ക് നൽകിയ മറുപടി
 കത്തിൽ പറയുന്നു.
ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കാമെന്നാവശ്യ
പ്പെട്ട് രൂപരേഖ ഉൾപെടെ തയാറാക്കി രഹ്നാ സാണ്
പൊതു മരാമത്ത് വകുപ്പിന് കത്ത
യച്ചത്.
 കാലിച്ചാനടുക്കം റോഡിന് കുറുകെ 8.5 കിലോ മീറ്റര്‍ റോഡ് നവീകരിച്ച് 31 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസ് നിര്‍മ്മിക്കണമെന്ന നിവേദനത്തിലാണ് മറുപടി. ഇടത്തോട് ചേരുന്ന നിര്‍ദ്ദിഷ്ട പാതയുടെ 75 ശതമാനവും മെക്കാഡം ചെയ്തിട്ടുണ്ട്. തണ്ണീര്‍പന്തലിൽ നിന്ന് വേങ്ങച്ചേരി കോളനി, ശ്രീ മഹാവിഷ്ണു ക്ഷേത്രം വഴി ഹയാത്തുൽ ഇസ്ലാം മദ്രസ വരെ 2.5 കിലോ മീറ്ററും തായന്നൂരിൽ നിന്ന് മാളം സര്‍ക്കാരി കോളനി, സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച്, അംബ്രോസദൻ വൃദ്ധമന്ദിരം, അട്ടക്കണ്ടം ​ഗവ എൽപി സ്കൂൾ, മാണിയൂര്‍ മഹാദേവ ക്ഷേത്രം വഴി 6 കിലോ മീറ്ററുമാണ് നവീകരിക്കേണ്ടത്. സര്‍ക്കാരിന് അധിക ബാധ്യതയില്ലാതെ 15 കോടിയിൽ താഴെ ഫണ്ടിൽ യാഥാര്‍ത്ഥ്യമാക്കാനാകും.
വെള്ളരിക്കുണ്ടിനെയും 
ഹോസ്ദുര്‍​ഗിനെയും ബന്ധിപ്പിക്കുന്ന ഒടയംചാൽ റൂട്ടിൽ 36, അടുക്കം നീലേശ്വരം റൂട്ടിൽ 41, അടുക്കം തായന്നൂര്‍ കാഞ്ഞിരപ്പൊയിൽ 40 കിലോ മീറ്റര്‍ യാത്ര ചെയ്യണം. ഇതിനെയെല്ലാം അപേക്ഷിച്ച് 9 കിലോ മീറ്റര്‍ വരെ ദൂരം കുറഞ്ഞ റൂട്ടാണിത്.
വേങ്ങച്ചേരി, ഇടത്തോട്, വള്ളിച്ചിറ്റ, തൊട്ടി, ഒടച്ചിലടുക്കം, ക്ലിനിപ്പാറ, മാണിയൂര്‍, അട്ടക്കണ്ടം, കുളിക്കുന്നകുണ്ട്, നെരോത്ത്, എരളാൽ, തീര്‍ക്കാനം, പീരോൽ, തേറംകല്ല്, സര്‍ക്കാരി, കയ്യുള്ളമൂല, മാളം, തായന്നൂര്‍, കുഴിക്കോൽ തുടങ്ങിയ കോളനികൾക്കും ഉപകാരപ്പെടും. മടിക്കൈ, കോടോം ബേളൂര്‍, ബളാൽ, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളാണ് പ്രധാന ​ഗുണഭോക്താക്കൾ. ജില്ലാ ആശുപത്രിയിലേക്കും എളുപ്പത്തിലെത്താം. കാരാട്ടുവയൽ വഴിയാണ് കെ.എസ്ടി .പി പാതയിലെത്തുക.


പടം :ബൈപ്പാസ് റോഡിന്റെ രൂപരേഖ.

Reactions

Post a Comment

0 Comments