ബൈക്ക് കത്തിച്ചു പ്രതി അറസ്റ്റിൽ . ഉദുമ പടിഞ്ഞാറ് കൊവ്വലിലെ കെ.വി.മുനീറിന്റെ ഇരു ചക്ര വാഹനമാണ് തീയിട്ട് നശിപ്പിച്ചത്. എരോലിലെ പള്ളി ക്വാർട്ടേഴ്സിന് സമീപം വെച്ചിരുന്നെ ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് എരോലിലെ വി
നോദ് കുമാർ എന്ന പ്രവീണിനെ പിടികൂടി. മേൽപ്പറമ്പ സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
മേല്പറമ്പ സിഐ ടി ഉത്തംദാസിന് പുറമെ എസ്ഐ മാരായ അനുരൂപ് പ്രദീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
കാസർഗോഡ് ജില്ല വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ
റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.
0 Comments