വെള്ളരിക്കുണ്ട്: :
സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ തെരുവുനായ ഓടിച്ചു
ആക്രമിക്കാൻ ശ്രമം.
രക്ഷപെടാനുള്ള ശ്രമത്തിനിടെ
മൂന്നു പെൺകുട്ടികളിൽ ഒരാൾ ക്ക് ഒന്നരയാൾ താഴ്ചയുള്ള കുഴിയിലേക്ക് വീണ് പരിക്കേറ്റു.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ ഇന്ന് രാവിലെ 8.30 നാണ് സംഭവം.
ഭീമനടി കാലിക്കടവിലെ റഷീദിൻ്റെ മകളും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ നജുല മറിയ (17) ത്തിനാണ് വീണ് പരുക്കേറ്റത്. പെൺകുട്ടിയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments