Ticker

6/recent/ticker-posts

പ്രസവ ശസ്ത്രക്രിയക്കു ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി

പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതായി പരാതി. കഴിഞ്ഞ
 ഒന്‍പതിനാണ് സംഭവം. എടത്തറ സ്വദേശി ഷബാനയാണ് സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയത്. ഇത് പരിശോധിക്കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ ..  പാലക്കാട്ടെ ആശുപത്രിയിലാണ്  ഷബാന പ്രസവത്തിനായി എത്തിയത്. പിറ്റേദിവസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പ്രസവത്തിന് പിന്നാലെ കടുത്ത വയറ് വേദന അനുഭവപ്പെട്ടതായി യുവതി പറഞ്ഞു.  രാവിലെ ശുചിമുറിയില്‍ പോയപ്പോഴാണ് 50 ഗ്രാം ഭാരമുള്ള പഞ്ഞി വയറ്റില്‍ നിന്ന് പോയത്. ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍മാര്‍ മറന്നുവച്ചതാണെന്നാണ് യുവതിയുടെ ആരോപണം പന്ത്രണ്ടാം തീയതിയാണ് യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
Reactions

Post a Comment

0 Comments