കാഞ്ഞങ്ങാട്: സ്വർണമെന്ന് കരുതി യുവാവ് മുക്കു മാല പൊട്ടിച്ച് രക്ഷപ്പെട്ടു. ഉദുമ മുല്ലച്ചേരി പാലത്തിനടുത്ത് വെച്ചാണ് യുവാവിന് അമളി പറ്റിയത്. എരോലിലെ എരോൽ
കുന്ന് ഹൗസിൽ എം. സാവിത്രി ( 60 ) യുടെ മാലയാണ് സ്കൂട്ടറിലെത്തിയ യുവാവ് തട്ടിയെടുത്തത്.മുല്ലച്ചേരി പാലത്തിനടുത്തെ ത്തുന്നതിനു മുമ്പാണ്സംഭവം. സാവിത്രി നാലാം വാതുക്കലിലെ ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്നു നടന്നു പോകുമ്പോഴാണ് സംഭവം.മാല തട്ടിയെടുത്ത ശേഷം മാങ്ങാട് ഭാഗത്തേക്കാണ് യുവാവ് കുതിച്ചത്.നഷ്ടപ്പെട്ടത് മുക്കുപണ്ട മാണെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ വേണ്ടി സാവിത്രി പൊലീസിൽ പരാതി നൽകുകയാ യിരുന്നു. ഇവരുടെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.
പ്രതി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പ്രതിയെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് സി.ഐ ടി. ഉത്തംദാസ് പറഞ്ഞു.
നമ്പരില്ലാത്ത ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ച ഒരാൾ പെട്ടെന്ന് വന്ന് സ്ത്രീകളുടെ അടുത്തെത്തി മാല പൊട്ടിക്കുന്നതായി പരാതികൾ ഉള്ളതിനാൽ
സ്വർണമാല ഇട്ട് പുറത്തിറങ്ങുന്ന സ്ത്രീകൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ് എന്ന് മേല്പറമ്പ പോലീസ് മുന്നറിയിപ്പ് നല്കി
സി സി ടി വി ദൃശ്യത്തിൽ കാണുന്ന ആളെയോ വാഹനമോ തിരിച്ചറിയുവാൻ സാധിക്കുന്ന എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മേല്പറമ്പ പോലീസുമായി ബന്ധപ്പെടണമെന്ന് മേല്പറമ്പ സിഐ ടി ഉത്തംദാസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
ബന്ധപ്പെടേണ്ട നമ്പർ :
Melparamba PS
PS- 04994284100
CI- 9497947276
SI- 9497980938
SI- 9497980939
0 Comments