Ticker

6/recent/ticker-posts

ജില്ലാശുപത്രിയിലേക്ക് രക്ത ദാനം നടത്തി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

കാഞ്ഞങ്ങാട് :ലോക രക്തദാന ദിനത്തിന്റെ ഭാഗമായി  ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍  ജില്ലാ ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ്ഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി നടത്തിയ ക്യാമ്പില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.ജില്ലാ ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ പ്രജിത്തിന്റെ
 അധ്യക്ഷതയില്‍  ജില്ലാ പ്രസിഡണ്ട് കെ. സി. അബ്രഹാം ഉദ്ഘാടനം ചെയ്തു.                                                                          ജില്ലാ വെല്‍ ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ പ്രശാന്ത് ,വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ പ്രജിത കലാധരന്‍,സുകു സ്മാര്‍ട്ട്,കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് അനില്‍ അപ്പൂസ്, നാരായണന്‍ വാഴുന്നോറടി, സുധി, വിനു ഹരിത, സുമിത , ഉഷ   സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ഷരീഫ്  നന്ദി പറഞ്ഞു.മെഡിക്കൽ ഓഫിസർ നിമ്മി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Reactions

Post a Comment

0 Comments