കണ്ണൂർ: മടിക്കൈ കാഞ്ഞിര പൊയിലെ
അശോകനൊപ്പം ഫാഷൻ ഡിസൈനിങ് പഠിക്കുന്ന കണ്ണൂരിലെ ഭർതൃമതിയെയും മക്കളെ യും തമിഴ് നാട്ടിൽ കണ്ടെത്തി.
രണ്ട് പെണ്‍മക്കളുമായി കണ്ണൂരിലെ ഭര്‍തൃമതി നാടുവിട്ടത് അഞ്ചോളം ക്രിമിനല്‍ കേസില്‍ പ്രതിയായ വാറന്റ് പ്രതിയും
ഹോസ്ദുർഗ് പൊലീസ്
കാപ്പ ചുമത്തിയ പ്രതിക്കൊപ്പമായിരുന്നു. ഇവരെയാണ്
തമിഴ്‌നാട്ടില്‍ അശോകനൊപ്പം
കണ്ടെത്തിയത്. യുവതിയെ തലക്കടിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍
ഹോസ്ദുര്‍ഗ് കോടതി വാറന്റ് പുറപ്പെടുവിച്ച കാഞ്ഞിരപൊയില്‍ സ്വദേശി കറുകവളപ്പില്‍ അശോക (33) നൊപ്പമാണ് ഫാഷന്‍ ഡിസൈനിങിന് പഠിക്കുന്ന ഗള്‍ഫുകാരന്റെ 27കാരിയായ ഭാര്യയെ കണ്ടെത്തിയത്.
ഇവരുടെ കൂടെ ആറും അഞ്ചും വയസുള്ള പെണ്‍മക്കളേയും തമിഴ്‌നാട് സേലത്തെ സ്വകാര്യ ലോഡ്ജില്‍ വച്ചാണ്
ഹോസ്ദുര്‍ഗ് പോലീസും കണ്ണപുരം
പൊലീസും സംയുക്തമായി നടത്തിയ തെരച്ചലില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 15നു രാവിലെ മുതലാണ്
യുവതിയേയും മക്കളേയും വീട്ടില്‍ നിന്നും കാണാതായത്. കണ്ണൂരിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ യാത്രയയപ്പ് പരിപാടി ഉണ്ടായിരുന്നു. ചടങ്ങിന് പോകുമ്പോള്‍ യുവതി രണ്ട് മക്കളെയും കൂടെ കൂട്ടിയിരുന്നു.
യുവതിയുടെ മുറി പരിശോധിച്ചപ്പോഴാണ് എഴുതി വച്ച കത്ത് കണ്ടത്. നവമാധ്യമത്തിലൂടെയാണ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കാഞ്ഞിരപൊയില്‍ അശോകനെ യുവതി പരിചയപ്പെട്ടത്.
സൗഹൃദം പരിധി വിട്ടപ്പോള്‍ കാമുകനൊപ്പം മക്കളെയും കൂട്ടി യുവതി നാടുവിടുകയായിരുന്നു. മൈസൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ മാറി താമസിച്ച ഇവര്‍ ഒടുവില്‍
ഹോസ്ദുര്‍ഗ്
പൊലീസിന്റെവലയില്‍പ്പെടുകയായിരുന്നു. കവർച്ച നടത്തി
കാട്ടില്‍ കഴിയുന്നതിനിടെ പിടികൂടാന്‍ പ്രത്യേക സംഘത്തെ തന്നെ
പൊലീസ്
0 Comments