പടന്നക്കാട് ഞാണിക്കടവിലെയുവാവ് മരിച്ചു. ബല്ലാ കടപ്പുറം മുഹമ്മദ് കുഞ്ഞിയുടെ മകൻ മുഹമ്മദ് സാബിഖ് 26 ആണ് മരിച്ചത്. അപകടത്തിൽ
27 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ച സാദിഖിനെ
ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നി
ല്ല. മൃതദേഹം കണ്ണൂർ ജില്ലാ ആസ്പത്രിമോർച്ചറിയിൽ ഇന്ന് രാവിലെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 12.45-ഓടെയാണ് അപകടം. മണിപ്പാലിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോ കുകയായിരുന്ന മിനി കൺടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ആന്ധ്രപ്രദേശ് രജിസ്ട്രേഷനുള്ളതാണ്.
ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ലോറി ഇടിച്ചുകയറി സമീപത്തെ കട തകർന്നു.
പൊലീസും അഗ്നിരക്ഷാസേനയും എത്തി ക്രെയിൻ ഉപയോ ഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. ഗൾഫിലായിരുന്ന സാബിഖ് രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഗൾഫിൽ നിന്നും സുഹൃത്ത് ഏൽപ്പിച്ച സാധനം കൊടുക്കുന്നതിന് ബസിൽ പോവുന്നതിനിടെയാണ് സാബിഖിന്റെ ആകസ്മികമരണം.
0 Comments