കാഞ്ഞങ്ങാട് :സീബ്ര ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവാവിന് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം.
പാലക്കാട് കുന്നിശേരിയിലെ അറുമുഖന്റെ മകൻ രാമനാണ് 40 പരിക്കേറ്റത്. നിലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments