മാവുങ്കാൽ: നൂറ്റാണ്ട് പഴക്കമുള്ള മഞ്ഞംപൊതികുന്നിന്റെ താഴ്‌വാരത്തെ ഗുഹയിലേക്കുള്ള സഞ്ചാര പാത നാടിന് സമർപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ പത്താംവാർഡിൽ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയിൽ വകയിരുത്തി നിർമ്മിച്ച ആനന്ദാശ്രമം - ഗുഹ റോഡ് എന്ന പേരിൽനിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ് റോഡാണ് നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കുമായി തുറന്ന് കൊടുത്തത്.വ.
പ്രസിദ്ധമായ ആനന്ദാശ്രമത്തിന്റെ ആത്മീയ ചൈതന്യം കുടികൊള്ളുന്ന മഞ്ഞംപൊതി കുന്നിന്റെ പടിഞ്ഞാറൻ താഴ്‌വാരത്ത് അനവധി വർഷങ്ങൾക്ക് മുമ്പാണ് പാറക്കെട്ടുകൾ തുരന്ന് നിർമ്മിച്ച മൂന്നോളം വൃത്താകൃതിയിലുള്ള ഗുഹകൾ സ്ഥിതി ചെയ്യുന്നത് ആശ്രമത്തിലെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ആകർഷക കേന്ദ്രമാണ് ശുദ്ധജല സമൃദ്ധമായ ഗുഹകൾ. പ്രദേശവാസികൾക്ക് യഥേഷ്ടം വെള്ളം ലഭിക്കുന്ന തുരങ്കങ്ങൾ ആനന്ദാശ്രമത്തിലെ ഒരു അന്തേവാസിയാണ് കുടിവെള്ളത്തിനും കൃഷിക്കും മറ്റു കാർഷികാവശ്യങ്ങൾക്കുമായി നാട്ടുകാർക്ക് നിർമ്മിച്ച് നൽകിയത് എന്നാണ് പഴമക്കാർ പറയുന്നത്.
വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ മഞ്ഞംപൊതി കുന്നിലേക്കും കുന്നിന് നെറുകയിൽ സ്ഥിതിചെയ്യുന്ന ശ്രീ വീരമാരുതി ക്ഷേത്രത്തിലേക്കും എളുപ്പം എത്താവുന്ന മാർഗ
വുമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്.
അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ആർ. ശ്രീദേവി അധ്യ
ക്ഷയായി.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി സ്ഥിരം അധ്യ
ക്ഷ കെ.മീന,പഞ്ചായത്ത് ആസൂത്രണ സമിതി അംഗവും മുൻ വാർഡ് മെമ്പറുമായ പി.പത്മനാഭൻ, ബി ജെ പി ജില്ല കമ്മിറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ, ബി ജെ പി രാംനഗർ ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ജിതീഷ് രാംനഗർ എന്നിവർ സംസാരിച്ചു.
സി.പി.അശോകൻ സ്വാഗതവും,സതീഷ് ആനന്ദാശ്രമം നന്ദി പറഞ്ഞു.
റോഡ് നിർമ്മാണത്തിന് വേണ്ടി മികച്ച സേവനപ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച വാർഡ് അംഗം കെ.ആർ.ശ്രീദേവി കരാറ് ജോലി ഏറ്റെടുത്ത് പ്രവർത്തിച്ച കോൺട്രാക്റ്റർ ഷിജു മണ്ണട്ട എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പടം: ആനന്ദാശ്രമത്തിന് സമീപത്തുള്ള നൂറ്റാണ്ടുകളോളം പഴക്കമേറിയ ഗുഹയുടെ പ്രവേശന കവാടം.
0 Comments