Ticker

6/recent/ticker-posts

ബാങ്കിൽ നിന്നും 58 ലക്ഷം രൂപ തട്ടിയെടുത്ത വനിതാ മാനേജരെ സസ്പെൻഡ് ചെയ്തു

കാഞ്ഞങ്ങാട്: സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം  ബാങ്കോ ഇടപാടുകാരോ അറിയാതെ മറിച്ച് പണയപ്പെടുത്തി 58 ലക്ഷം തട്ടിയെടുത്ത് സംഭവത്തിൽ മാനേജരെ സസ്പെൻഡ് ചെയ്തു. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ മഡിയൻ ശാഖയിലെ മാനേജർ വെള്ളിക്കോത്ത് സ്വദേശിനിയെയാണ് സസ്പെൻഡ് ചെയ്തത്. അടുത്തകാലത്ത് ബാങ്കിൽ മാനേജർമാരുടെ സ്ഥലംമാറ്റം നടന്നിരുന്നു. പുതിയ മാനേജർ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തുമ്പോൾ ഉപയോഗിച്ച അതേ കവർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.ഇതിനകത്തെ സ്വർണ്ണം ഉപയോഗിച്ചാണ് രണ്ടാമത്തെ പണയപ്പെടുത്തൽ.ഈ സ്വർണ്ണം ആദ്യത്തെ കവറിൽ തന്നെ നിക്ഷേപിച്ചാണ് തട്ടിപ്പ് അതേസമയം നഷ്ടപ്പെട്ട തുകയിൽ വലിയൊരു തുക മാനേജരെ കൊണ്ട് അടുപ്പിച്ചതായി വിവരമുണ്ട് മാനേജർക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ബാങ്ക്.
Reactions

Post a Comment

0 Comments