കാഞ്ഞങ്ങാട്: സഹകരണ ബാങ്കിൽ ഇടപാടുകാർ പണയം വച്ച സ്വർണം ബാങ്കറിയാതെ ലോക്കറിൽ നിന്നെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മാനേജർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു.കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് മാണിക്കോത്ത് ശാഖാ മാനേജർ ടി.നീന ഉൾപ്പെടെയുളളവർക്കെ തിരെയാണ് കേസ്. 2020 ജൂൺ 22നും ഈ വർഷം ജൂൺ 13നുമിട യിലാണ് ബാങ്കിനെ കബളിപ്പിച്ചത്. 5841000 രൂപയാണ് തട്ടിട്ടിയത്. സാജൻ ബാലു, അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഫർഹാൻ, പി.നസീമ, ഇ.വി ശാരദ,എ.രാജേഷ് എന്നീ പേരുകളിൽ പണയപ്പെടുത്തിയാണ് പണം തട്ടിയത്.ബാങ്ക് സെക്രട്ടറി വി. വി ലേഖയുടെ പരാതിയിലാണ് കേസ്. നീന സസ്പെൻഷനിലാണ്.
0 Comments