Ticker

6/recent/ticker-posts

ചന്ദനമരം മുറിക്കുന്നതിനിടെ രണ്ട് പേർ കയ്യോടെ പിടിയിൽ

കാഞ്ഞങ്ങാട്: ചന്ദനം മുറിച്ചു കടത്തിനിടെ രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കല്യാൺ റോഡ് അത്തിക്കോത്താണ് സംഭവം. ചെമ്മട്ടംവയിൽ സ്വദേശികളായ അജേഷ് (40 ),രഞ്ജിത്ത് (37) എന്നിവരാണ് അറസ്റ്റിലായത്. 20 കിലോ വരുന്ന മൂന്ന് കഷണം ചന്ദന തടികൾ പിടിച്ചെടുത്തു. പുലർച്ചെ 1.30 മണിക്കാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തുകയായിരുന്നുവെന്ന് വനപാലകർ ഉത്തര മലബാറിനോട്
പറഞ്ഞു. ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മുറിച്ചത്. മൂന്ന് കഷണം ചന്ദനതടികൾക സ്റ്റഡിയിലെടുത്തു. 20 കിലോ തൂക്കം വരും. പ്രതികൾ സഞ്ചരിച്ച
മോട്ടോർ ബൈക്ക് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments