Ticker

6/recent/ticker-posts

ആറങ്ങാടിയിലെ ഇസ്തിരി തമ്പി അന്തരിച്ചു

കാഞ്ഞങ്ങാട് : അമ്പത് വർഷത്തിലേറെയായി
ആറങ്ങാടിയിൽ ഇസ്തിരിക്കട നടത്തുന്ന നാട്ടുകാരുടെ സ്വന്തം ഇസ്തിരി തമ്പി 75 അന്തരിച്ചു. നാട്ടുകാർക്ക് ഏറെ സ്നേഹമായിരുന്നു തമ്പിയോട് .അര നൂറ്റാണ്ടിലേറെയായി ഇസ്തിരി ജോലി ചെയ്ത തമ്പി ഇക്കാലമത്രയും ആറങ്ങാടിയിൽ തന്നെയായിരുന്നു ജോലി ചെയ്തത്. തന്റെ വരുമാനത്തിന്റെ പങ്ക് കൊണ്ട് നാട്ടിൽ രണ്ട് മക്കളെ എഞ്ചിനിയറിംഗ് വരെ പഠിപ്പിച്ചതായി തമ്പി നാട്ടുകാരോട് പറഞ്ഞിരുന്നു. തമിഴ് വേലു വെന്ന ആറങ്ങാടിയുടെ ഇസ്തിരി തമ്പിയുടെ മരണം ഇന്ന് ആകസ്മികമായിരുന്നു. കടയിൽ വെച്ച് തന്നെയായിരുന്നു അന്തും. കഴിഞ്ഞ ദിവസവും പല രോടും കുശലം പറഞ്ഞിരുന്നു. മൃതദേഹം ജില്ലാ ശുപത്രി മോർച്ചറിയിൽ .
Reactions

Post a Comment

0 Comments