കാസർകോട് :63 കാരനെ കൊന്ന് ജഡം കക്കൂസ് ടാങ്കിൽ തള്ളിയത്
തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമെന്ന് സൂചന.
ബദിയടുക്ക സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) യാണ്
കൊല്ലപ്പെട്ടത്. ജഡത്തിന്റെ തലയിൽ പരിക്കുള്ള തായി ഇൻക്വസ്റ്റിൽ വ്യക്തമായി. ഈ പരിക്ക് തന്നെയാകാം മരണകാരണമെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം
ചാക്കിൽ
കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിലാണ് തള്ളിയത്.
തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടർന്ന് അ
ന്വേഷണം നടക്കുകയായിരുന്നു. ദുർഗന്ധത്തെ തുടർന്ന് നടത്തിയ
തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. കൊലയാളിയെ കുറിച്ച് ഒരു സൂചനയുമില്ല. കൊലപാതകം എവിടെ വച്ച് നടന്നെന്നതും വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വിദ്യാനഗർ ഇൻസ്പെക്ടർ പ്രമോദ്
0 Comments