കാസർകോട് :എട്ട് കോഴികളും കോഴി അങ്കകത്തികളുമായി ആറ്
പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പാർ ഹൊസ കട്ടയിൽ നിന്നു മാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 4700 രൂപയും ഇവരിൽ നിന്നും പിടികൂടി. കൂടി ലു വിലെ രാജീവൻ 66, മീഞ്ചയിലെ ഹരീഷ് 38, സന്തോഷ് 39, രാജേഷ് 51, പുഷ്പരാജ് 40, സന്ദീപ് 35 എന്നിവരാണ് പിടിയിലായത്. കോഴികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് കോടതിയിൽ ഹാജരാക്കും. മഞ്ചേശ്വരം എസ്.ഐ കെ.കെ. നിഗിലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments