കാഞ്ഞങ്ങാട്: വിജയദശമി ദിനത്തിൽ
കുരുന്നു കൾ ആദ്യാക്ഷരം കുറിച്ചു.
മഡിയൻ പാലക്കി ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്ന ഹരിശ്രീ കുറിക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര പൂജാരി എം. ഗോപാലകൃഷ്ണന്റെ ധാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രാവിലെ ഗണപതി ഹോമവും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് മഹാ പൂജയും തുടർന്ന് അന്നദാനവും നടന്നു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രാത്രി ഭജന, ദേവി ദർശനത്തോടെയുള്ള അലങ്കാരപൂജ പ്രസാദ വിതരണവും വിതരണം എന്നിവയും നടന്നു.
0 Comments