ചെറുവത്തൂർ നവരാത്രി കാലത്ത് കൊല്ലൂരിലെ ജഗദംബികാസന്നിധിയിൽ നൃത്തം ചെയ്യണമെന്ന ആഗ്രഹം സഫലമാക്കി ഒരു കൂട്ടം വീട്ടമ്മമാർ .
നവരാത്രി ഉത്സവസമയത്ത് കൊല്ലൂർ ക്ഷേത്രത്തിലെ തിരക്കുമൂലം പലർക്കും ഇത് സഫലമാക്കാൻ കഴിയാറില്ല. എന്നാൽ ചെറുവത്തൂർ കുട്ടമത്ത് പള്ളിയിൽ ഭഗവതി ക്ഷേത്ര മാതൃസമിതിയിലെ വീട്ടമ്മമാരുൾപ്പെടെയുള്ള പത്തംഗ സംഘം കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നൃത്തശിൽപം അവതരിപ്പിച്ച് ഭക്തരുടെ കൈയടി നേടി.
ചെറുവത്തൂർ പള്ളിയിൽ ഭഗവതി ക്ഷേത്ര പരിധിയിലെ വീട്ടമ്മമാരും റിട്ട. അധ്യാപികമാരും അധ്യാപികയും ഉൾപ്പെടുന്ന സംഘത്തിനാണ് കൊല്ലൂരിലെ നവരാത്രി ഉത്സവവേദിയിൽ ചിലങ്കയണിയാൻ അവസരം ലഭിച്ചത്. ജാനകി ശ്രീധരൻ, ആശാ ബാലൻ, രമ്യ ധനേഷ്, ജയ വേണുഗോപാൽ, സുമതി കൃഷ്ണൻ, ബിന്ദു, രേണുക കുഞ്ഞിക്കണ്ണൻ, സതി രത്നാകരൻ, രമ കരുണാകരൻ, ആശ ഡി.നമ്പ്യാർ എന്നിവരാണ് ചെറുവത്തൂരിന്റെ നൃത്തപ്പെരുമയുമായി വേദിയിലെത്തിയത്. എല്ലാവരും 50 നും 65 നുമിടയിൽ പ്രായമുള്ളവരാണ്. അധ്യാപികയും റിട്ട. അധ്യാപികമാരും വീട്ടമ്മമാരുമാണ്.എല്ലാവരും
ഗണപതി സ്തുതിയോടെ ആരംഭിച്ച് ദേവിയെ വർണിക്കുന്ന വരികൾക്കാണ് ഇവർ ചുവടുവെച്ചത്. സുരേന്ദ്രൻ പട്ടേനയുടെ ശിക്ഷണത്തിലായിരുന്നു നൃത്തപഠനം.
പടം :
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ചെറുവത്തു കുട്ടമത്ത് പള്ളിയിൽ ഭഗവതി ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച നൃത്തശിൽപം.
0 Comments