Ticker

6/recent/ticker-posts

ഓട്ടോ റിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് യുവതിയും കുഞ്ഞും രക്ഷപ്പെട്ടു

ചെറുവത്തൂർ : പൊലീസ് വാഹനം കണ്ട് മുൻപിലുണ്ടായിരുന്ന ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. യുവതിയും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് ഞാണംങ്കൈയിലാണ് അപകടം. ചീമേനി ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ . ഞാണംങ്കൈയിൽ പൊലീസ് വാഹനം നിർത്തിയിട്ടത് കണ്ട് ബൈക്ക് യാത്രക്കാരൻ വെട്ടിച്ചതാണ് അപകടത്തി നിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി. ഓട്ടോ ഡ്രൈവർ മുണ്ടത്തടത്തെ രാജനാണ് പരിക്ക്. നീലേശ്വരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments