കാഞ്ഞങ്ങാട് : മുസ്ലിംലീഗിലെ മൂന്ന് വനിതാ കൗൺസിലർ മാരടക്കം ആറു പേർ കണ്ണൂർ എയർപോർട്ടിൽ സ്വർണ്ണവുമായി നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട തിനെ തുടർന്ന്
കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ
ബഹളം .
ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ അജണ്ടകൾ പരിഗണിക്കുന്നതിന് മുമ്പ് സ്വർണവുമായി കൗൺസിലർമാർ പിടിയിലായ സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് സി.പി.എമ്മിലെ രവീന്ദ്രൻ പുതുക്കൈ എഴുന്നേറ്റ
തോടെയാണ് ബഹളമായത്.
അജണ്ടയിലെ വിഷയംചർച്ച ചെയ്ത ശേഷം സ്വർണ്ണ വിഷയം ചർച്ച ചെയ്യാം എന്ന മുസ്ലിം ലീഗിന്റെ നിലപാട് സി.പി.എം അംഗീകരിച്ചില്ല ഇതോടെ സി.പി.എം, മുസ്ലിം ലീഗ് അംഗങ്ങൾ തമ്മിൽ പരസ്പരം ബഹളമായി.
ബി .ജെ .പി അംഗങ്ങളും സി.പി.എം നിലപാടിനെ അംഗീകരിച്ച് സ്വർണ്ണവുമായി പിടിയിലായ കൗൺസിലർമാർക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു. ഏത് അ
ന്വേഷണത്തെയും ഏത്
അന്വേഷണത്തിനും തയാറാണെന്ന്
മുസ്ലിംലീഗ് നേതാവ് കെ..കെ. ജാഫർ
പറഞ്ഞെങ്കിലും
ബഹളം രൂക്ഷമായി തുടർന്നു.
രവീന്ദ്രൻ പുതുക്കൈ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയ്ക്ക് കത്ത് നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കൗൺസിലന്മാർക്കെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ വേണം
എന്നാണ് സി.പി.എം അംഗങ്ങൾ പറഞ്ഞത്. പിന്നീട് വിഷയം ചർച്ചക്കെടുക്കാതെ അജണ്ടയിലേക്ക് കടക്കുകയായിരുന്നു
കൗൺസിൽ യോഗം നടക്കു
മ്പോൾ നഗരസഭയുടെ പുറത്ത് ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് പ്രവർത്തകരുണ്ടായിരുന്നു.
മുസ്ലിം ലീഗ്
പോഷകസംഘടന ഗൾഫിൽ നടത്തിയ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അളവിൽ കൂടുതൽ സ്വർണവുമായി കണ്ണൂർ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവെച്ച കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വനിതാ കൗൺസിലർമാർക്കും മൂന്ന് മുൻ വനിതാ കൗൺസിലർമാർക്കെതിരെയും നടപടിയെടുക്കാൻ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകി. ഇന്ന് നടന്ന അടിയന്തിര യോഗത്തിലായിരുന്നു തീരുമാനം. യോഗത്തിലേക്ക് ആരോപണമുയർന്ന ആറുപേരെയും വിളിച്ചുവരുത്തിയിരുന്നു. ഇവരോട് യോഗം വിശദീകരണം ആരാഞ്ഞു. ബന്ധുക്കൾ നൽകിയ സ്വർണം കൊണ്ടുവന്നതാണെന്നാണ് ഇവർ യോഗത്തിൽ അറിയിച്ചത് . കമ്മിറ്റി ഇവർ പറഞ്ഞത്
മുഖവിലടുക്കാതെയാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത് . ഇതിനിടെ
കൗൺസിലർമാരടക്കമുള്ള വരുടെ
സ്വർണക്കടത്തിൽ അ
ന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്ന്
0 Comments