Ticker

6/recent/ticker-posts

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നാളെ പാറപ്പള്ളിയിൽ

കാഞ്ഞങ്ങാട് : പാറപ്പള്ളിയിലെ ചിത്താരി അബ്ദുറഹ് മാൻ മുസ് ലിയാർ മെമ്മോറിയൽ ദാറുർറശാദ്  വുമൺസ്  അക്കാദമിയിൽ നടക്കുന്ന ഹഫ് ലത്തു ത്തസ് ലീം പദ്ധതിക്ക് ഇന്ത്യൻ ഗ്രാന്റ് മുഫ്തി  കാന്തപുരം അബൂബക്കർ മുസ് ലിയാർ  നേതൃത്വം നൽകും . ഇന്ന്
വൈകിട്ട് 3:30 ന്  പാറപ്പള്ളി ചിത്താരി അബ്ദുറഹ്മാൻ മുസ് ലിയാർ നഗരിയിൽ നടക്കുന്ന സമ്മേളനം സ്ഥാപന പ്രസിഡന്റ് സി. എച്ച്. അഹ്മദ് അഷ്റഫ് മൗലവിയുടെ അധ്യ
ക്ഷതയിൽ കുമ്പോൽ  കെ .എസ് . ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും .
സമസ്ത കേന്ദ്ര മുശാവറ  അംഗം  എ. പി .അബ്ദുല്ല മുസ് ലിയാർ മാണിക്കോത്ത്  പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും .
 അശ്റഫ് തങ്ങൾ ആദൂർ അനുഗ്രഹ പ്രഭാഷണവും, 
അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണവും നടത്തും.
ബി .എസ് . അബ്ദുല്ല കുഞ്ഞി ഫൈസിപള്ളങ്കോട്, അബ്ദുൽ ഖാദർ മദനി,
മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ,
ഹംസ മിസ്ബാഹി ഓട്ടപ്പടവ്,
വി .സി .അബ്ദുല്ലാഹി സഅദി,
ഹമീദ് മൗലവി കൊളവയൽ,
ശിഹാബ് പാണത്തൂർ,
ശിഹാബുദ്ദീൻ അഹ്സനി ,
സത്താർ പഴയകടപ്പുറം,
മൂസ പടന്നക്കാട് സംബന്ധി ക്കും.

Reactions

Post a Comment

0 Comments