കാഞ്ഞങ്ങാട്: ഒക്ടോബർ 31 ന് നടക്കുന്ന സ്വകാര്യ ബസ് സമരം വിജയിപ്പിക്കാൻഹോസ്ദുർഗ്
താലൂക്ക് ബസ് ഓപ് റേറ്റേഴ്സ് ഫെഡറേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. തോമസ് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ നിരാഹാര സമരത്തിൽ ഉണ്ടായ ചർച്ചയിൽ ഗതാഗത വകുപ്പ് മന്ത്രി നൽകി
യ വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല. ഏകപക്ഷീയമായി ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിലും പ്രതിഷേധിച്ചു. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കുക ,140 കിലോമീറ്റർ ദൂരപരിധി നോക്കാതെ നിലവിലുള്ള മുഴുവൻ ബസുകളുടെയും പെർമിറ്റുകൾ പുതുക്കി നൽകുക ,ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു കൊണ്ടാണ് 31 ന് ബസ്സുടമസംയുക്ത സമരസമിതി സ്വകാര്യ ബസ് നിർത്തിവെക്കൽ സമരം നടത്തുന്നത്. സമരം
വിജയിപ്പിക്കുവാനും സമരത്തിൽ താലൂക്കിലെ മുഴുവൻ ബസുടമകളും പങ്കെടുക്കുന്നതിനും
ഹോസ്ദുർഗ്
താലൂക്ക് ബസ് ഓപ് റേറ്റേഴ്സ് ഫെഡറേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി. രവി അധ്യക്ഷനായി. സംസ്ഥാന ഫെഡറേഷൻ ജോ: സെക്രട്ടറി സത്യൻ പൂച്ചക്കാട് ജില്ലാ സെക്രട്ടറി ടി. ലക്ഷ്മണൻ , ഏ .വി . പ്രദീപ്, എം. ഹസൈനാർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ. വി .രവി സ്വാഗതം പറഞ്ഞു.
0 Comments