Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് മയക്ക് മരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ അറസ്റ്റിൽ . കാഞ്ഞങ്ങാട് പഴയബസ് സ്റ്റാന്റിന് തൊട്ടടുത്ത് നിന്നും റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നു മാണ് പ്രതികൾ പിടിയിലായത്. ആറങ്ങാടിയിലെ
കെ.കെ. മുഹമ്മദ് റാസി 26 യെ 0.720 ഗ്രാം എം.ഡി.എം എ യുമായി റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്.പുല്ലൂർ തുഷാരത്തിലെ വിഷ്ണു പ്രസാദിനെ 22 ഇന്ന് രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തു. O8. 81 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും പിടികൂടി.ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി.ഷൈൻ, സബ്. ഇൻസ്പെക്ടർ കെ.പി.സതീഷ് , സബ് ഇൻസ്പെക്ടർ സി.വി.രാമചന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
Reactions

Post a Comment

0 Comments