Ticker

6/recent/ticker-posts

മദ്യശാലയിൽ നിന്നും സി.സി.ടി.വി ക്യാമറ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :മദ്യശാലയിലെ സി.സി.ടി.വി ക്യാമറ മോഷണംപോയ
കേസിൽ പ്രതി അറസ്റ്റിൽ . ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നിഷാന്ത് 40 ആണ് അറസ്റ്റിലായത്. ഹോസ്ദുർഗ് എസ്.ഐ കെ.രാജീവൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീശൻ , വിപിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 ഹോസ്ദുർഗിലെ കാഞ്ഞങ്ങാട് ബീവറേജ് ഔട്ട് ലൈറ്റിൽ നിന്നുമാണ്
നാല് ദിവസം മുൻപ്
 സി.സി.ടി.വി മോഷണം പോയത്.  രാത്രി 10.3O മണിയോടെ മോഷണം നടന്ന തായി വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ചിത്താരി സ്വദേശിനി  ബീവറേജസ് ഔട്ട് ലൈറ്റിന്റെ മാനേജർ ടെസ്
ലഫിലിപ്പ് നൽകിയ പരാതിയിൽ കേസെടുത്ത് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
 8000 രൂപ വില വരുന്ന ക്യാമറ കണ്ടെ
ത്താനുണ്ട്. ക്യാമറ കാട്ടിലെ റിഞ്ഞെന്നാണ് പ്രതി
പൊലീസിനോട് പറഞ്ഞത്. നേരത്തെ ഇതേ ബീവറേജസ് ഔട്ട് ലൈറ്റിലെ സി.സി.ടി.വി പ്രതിനശിപ്പിച്ചിരുന്നു. ഈ കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ക്യാമറമോഷ്ടിച്ച് വീണ്ടും അറസ്റ്റിലായത്. നിഷാന്തിനെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments