കുറ്റിക്കോൽ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക്
നേരെ നിരന്തര പീഡനം. ഇത് വരെയായി ബേഡകം പൊലീസ് 15 കേസുകൾ റജിസ്ട്രർ ചെയ്തു. 15 കാരിയെ
.പീഡിപ്പിച്ച പരാതിയില്‍ ഇന്നലെയും ഇന്നു മായി എട്ട് കേസുകളും മുൻപ് ഏഴ് കേസുകളുമാണ് റജിസ്ട്രർ ചെയ്തത്.
ബേഡകം പൊലീസ് ആണ് എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്‌തത്. നാടിനെ ഞെട്ടിച്ച പീഡന കേസുകളിൽ പകുതിയോളം പ്രതികൾ അറസ്റ്റിലായി.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡനസംഭവം പുറത്തായത്.
ആദ്യം ഒരു കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ ആറു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു ഇതിനു പിന്നാലെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏഴു പോക് സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. രജിസ്റ്റര്‍ ചെയ്‌ത രണ്ട് കേസുകളില്‍ പ്രതികൾ അച്ഛനും മകനുമാണ്. ഇതിൽ മകൻ അറസ്റ്റിലായി. പെൺകുട്ടിയുടെ വീട്ടിലും സമീപ സ്ഥലങ്ങളിലുമാണ് പീഡനം നടന്നത്. പ്രതികൾ ക്കെതിരെ ബലാൽസംഗം, പോക്സോ ഉൾപെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി സർക്കാർ സംരക്ഷണയിലാണിപ്പോൾ കഴിയുന്നത്.
0 Comments