കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടി. കെ വിഷ്ണു പ്രദീപിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻ്റൻ്റായിരുന്നു വിഷ്ണു പ്രദീപ്. ഇടുക്കി ജില്ലാ പൊലീസ് മേധാവി മേധാവി വി.യു കുര്യാക്കോസിന് പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പളായി മാറ്റി നിയമിച്ചു. അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ ടി. കെ. സുധാകരൻ്റെയും ഡോ.എലിസബത്ത്സുധാകരന്റെയും മകനാണ് വിഷ്ണു പ്രദീപ്.
0 Comments