Ticker

6/recent/ticker-posts

ലഹരിക്കെതിരെ 200 ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് പൊലീസ്


കാഞ്ഞങ്ങാട് : ലഹരിക്കെതിരെ 200 ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് കഴിഞ്ഞ്പൊലീസ് .
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട്  പദ്ധതിയുടെ ഭാഗമായാണ് ലഹരിക്കെതിരെ ഇരുന്നൂറ് ബോധവൽക്കരണ ക്ലാസുകൾ  സംഘടിപ്പിച്ചത്. ഹോസ്ദുർഗ് ജനമൈത്രി 
പൊലീസ്. ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഇരുന്നൂറാം ബോധവൽക്കരണ ക്ലാസ് ഡി .വൈ . എസ്. പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സി. വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.സീനിയർ സിവിൽ 
പൊലീസ് ഓഫീസർ സുരേശൻ കാനം വിഷയാവതരണം നടത്തി.സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ  ടി. വി. പ്രമോദ്, കെ. രഞ്ജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് പി. എം. ബാബു,സ്റ്റാഫ്‌ സെക്രട്ടറി കെ. വി. സജീവൻ  സംസാരിച്ചു. ഒരു വർഷമായി സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളുടെയും, യുവജന ക്ലബ്ബുകളുടെയും, കുടുംബശ്രീയുടെയും മറ്റു സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തി വരുന്നത്.ഡി. വൈ. എസ്. പി പി. ബാലകൃഷ്ണൻ നായരുടെയും ,ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ ജനമൈത്രി ബീറ്റ് 
പൊ
ലീസ് ഓഫീസർമാർ ഉൾപ്പെടെ  സ്റ്റേഷനിലെ  ഉദ്യോഗസ്ഥരാണ് ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
Reactions

Post a Comment

0 Comments