Ticker

6/recent/ticker-posts

സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് കൊന്നക്കാട് സ്വദേശിയായ യുവാവിന് ദാരുണ അന്ത്യം

കാഞ്ഞങ്ങാട് :ബോവിക്കാനത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വെള്ളരിക്കുണ്ട് കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു.
 കൊന്നക്കാട് അശോകച്ചാലിലെ കെ.ആർ. ദാമോദരന്റെ മകൻ  ശരത് ദാമോദരനാണ് 32മരിച്ചത്.
 ബോവിക്കാനത്ത് നിന്നും കാനത്തൂർ പോകുന്ന റോഡിൽ
 ചിപ്ളിക്കയം ഭജനമഠത്തിന് സമീപത്താണ് അപകടം. ഇന്ന്
രാവിലെ 10.45 നാണ് അപകടമുണ്ടായത്.
 കാസർകോട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന തേജ്  സ്വകാര്യ ബസ്  സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
 യുവാവിന്റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്
 ആദൂർ പൊലീസ് സ്ഥലത്തെത്തി . പ്ലംബിംഗ് തൊഴിലാളിയാണ്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടർ ബസിനടിയിൽ കുടുങ്ങിയ നിലയിലാണ്.
Reactions

Post a Comment

0 Comments