Ticker

6/recent/ticker-posts

പടന്നക്കാട് സ്വദേശിയുടെ മൂന്ന് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: 3,30000 രൂപ  നിക്ഷേപിച്ചാൽ പ്രതിമാസം 50,000 രൂപയും മുറിവാടകയും രണ്ട് ജീവനക്കാർക്ക് ശമ്പളവും നൽകുമെന്ന് പറഞ്ഞ് കബളിപ്പിച്ചു. പടന്നക്കാട് സ്വദേശിയിൽ നിന്നും പണം  തട്ടി.സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ നാലുപേർക്കെതിരെ 
ഹോസ്ദുർഗ് പാെലിസ്  കേസെടുത്തു. തൃക്കാക്കരയിലെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യുടെ പേരിലാണ് തട്ടിപ്പ്.പടന്നക്കാട് കുതിരുമ്മൽ ചോയി വളപ്പിൽ ഹൗസിൽ സി.എൻ. ജനീഷിൻ്റെ പണമാണ് നഷ്ടപ്പെട്ടത് സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ജയ്സൺ ജോയ് അറയ്ക്കൽ, ജീന മോൾ,സി.ഇ.ഒ ജയ്സൺ അറയ്ക്കൽ ജോയ് , മാനേജർ ഷിനോജ് ഷംസുദ്ദീൻ എന്നിവർക്കെതിരാണ് കേസ്.സമൂഹമാധ്യമങ്ങൾ വഴിയാണ് ആകർഷകമായ തുക വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.രണ്ട് ജീവനക്കാർക്ക് 25,000 രൂപ വീതം ശമ്പളവും, 10,000 രൂപ മുറി വാടകയും നൽകുമെന്നും അറിയിച്ചിരുന്നു.ഇതേ തുടർന്ന് ജിനീഷ് 2022 ജൂലൈ 26ന് പടന്നക്കാട്കേരള  ഗ്രാമീൺ ബാങ്ക് വഴി33 0 000രൂപ നൽകുകയായിരുന്നു. നൽകിയ തുകയോ വാഗ്ദാനം ചെയ്ത തുകകളോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.
Reactions

Post a Comment

0 Comments