രാവണീശ്വരം:ഒക്ടോബർ 30, 31 തീയ്യതികളിലായി പാക്കം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ല ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് രാവണീശ്വരം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ.ടി - പ്രവർത്തി പരിചയ മേളയിൽ 22 ഒന്നാം സ്ഥാനവും 20 രണ്ടാം സ്ഥാനവും 30 മൂന്നാം സ്ഥാനവും 89 എ ഗ്രേഡും നേടി 693 പോയന്റ് നേടിയാണ് സബ്‌ജില്ല ചാമ്പ്യന്മാരായത്. വിജയികളായ കുട്ടികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ വിജയികളെ അനുമോദിച്ചു.ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എം.സുനിത അധ്യ
ക്ഷത വഹിച്ചു. എസ്.എം. സി ചെയർമാൻ പി. രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ബി.പ്രേമ സംസാരിച്ചു.പ്രധാനാധ്യാപിക സുനിതാ ദേവി സ്വാഗതം പറഞ്ഞു.
0 Comments