Ticker

6/recent/ticker-posts

സ്കൂളിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസിൽ ജാമ്യം തേടി പ്രധാന അധ്യാപിക കോടതിയിൽ

ചിറ്റാരിക്കാൽ :സ്കൂളിൽ  ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസിൽ
പ്രധാനാധ്യാപിക ഷേർളി ജോസഫ് ഇന്ന്  ജാമ്യാപേക്ഷ നൽകി .
കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
ഈ മാസം ഏഴിന്  കോടതി 
ജാമ്യ ഹരജി
പരിഗണിക്കുന്നതിനായി കേസ് മാറ്റി.
കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19നാണ് സംഭവം.
ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു.പി സ്‌കൂളിൽ അസംബ്ലി കഴിഞ്ഞ ശേഷം ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചതായാണ് കേസ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപിക 
ഷേർളി ജോസഫ്
സ്കൂൾ അസംബ്ലികഴിഞ്ഞ ശേഷം
സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി  പരസ്യമായി മുടി മുറിച്ചുവെന്നാണ് പരാതി.
കേസിൽ 
ഷേർളിക്കെതിരെ പട്ടികജാതി , പട്ടിക വർഗ അതിക്രമം തടയൽ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്  കേസെടുത്തത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ശേ
ഷമാണ് ജില്ലാ സെഷൻസ് കോടതിയിൽ
 ജാമ്യാപേക്ഷയുമായെത്തിയത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട് .
സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറ്റാരിക്കാൽ പൊലീസ് റജിസ്ട്രർ ചെയ്ത കേസ് പിന്നീട്സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന്
കൈമാറുകയായിരുന്നു.

Reactions

Post a Comment

0 Comments