Ticker

6/recent/ticker-posts

ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച അധ്യാപികയുടെ വീട്ടിൽ പൊലീസ് റെയിഡ്

ചിറ്റാരിക്കാൽ :ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച അധ്യാപികയുടെ വീട്ടിൽ പൊലീസ് റെയിഡ് നടത്തി.
പ്രധാനധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ
ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ കണ്ടെത്താൻ പൊലീസ് നടപടി ആരംഭിച്ചത്
കോട്ടമല എംജിഎം യുപി സ്കൂളിലെ പ്രധാനാധ്യാപിക ഷേർളി ജോസഫിൻ്റെ
വീട്ടിലാണ് റെയിഡ് നടന്നത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ,എസ്.ഐ അരുണൻ ഉൾപെടെ പൊലീസ് സംഘമാണ് പരി
ശോധനക്കെത്തിയത്. അധ്യാപികയുടെ
ബന്ധു വീട്ടിലുൾപെടെ പരി
ശോധന നടന്നെങ്കിലും കണ്ടെത്താനായില്ല. മുടി
 നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് സ്കൂൾ അസംബ്ലിക്കിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം.  പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രധാനധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments