കാഞ്ഞങ്ങാട് മണ്ഡലം നവ കേരള സദസിന്റെ ഭാഗമായി വനിതാ തീരദേശ ബൈക്ക് റാലി നടത്തി. മരക്കാപ്പ് കടപ്പുറം മുതൽ മീനാ പീസ് വരെയാണ് ബൈക്ക് റാലി നടത്തിയത്. കാഞ്ഞങ്ങാട് ഡിഇഒ ബാലാ ദേവി ഫ്ലാഗ് ഓഫ് ചെയ്തു. സമാപനം മീനപ്പീസിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ നജ്മ റാഫി ഉൾപെടെ ഉള്ള വർ പങ്കെടുത്തു. നിരവധി വനിതകൾ റാലിയിൽ പങ്കാളികളായി.
സുനു ഗംഗാധരൻ അധ്യക്ഷയായി.അഡ്വ. കെ. രാജ്മോഹൻ, പി. കെ .നിഷാന്ത് സംസാരിച്ചു. മധു കരിമ്പിൽ സ്വാഗതം പറഞ്ഞു.
0 Comments