Ticker

6/recent/ticker-posts

യുവാവിന് നേരെ ക്രൂര ആക്രമണം മൂക്കിന്റെ പാലം തകർത്തു

കാസർകോട് : സ്കൂട്ടർ തടഞ്ഞ്
യുവാവിന് നേരെ ക്രൂര ആക്രമണം. മൂക്കിന്റെ പാലം അടിച്ച് തകർത്തു. അഡൂർ അടുക്കത്താണ് സംഭവം. അഡൂർ പൻ ചളയിലെ അഹമ്മദ് ഷമീറിന് 25 നേരെയാണ് ആക്രമണമുണ്ടായത്. യുവാവ് ആശുപത്രിയിലാണ്. മൂന്നംഗ സംഘം സ്കൂട്ടർ തടഞ്ഞ് ഇരുമ്പ് വള
പോലുള്ള വള ഉപയോഗിച്ച് മൂക്കിന്റെ പാലത്തിനിടിച്ചതിൽ എല്ല് പൊട്ടി, കണ്ണിന് ഇടിച്ച് പരിക്കേൽപ്പിച്ചു. കുനിച്ച് നിർത്തി ആയുധമുപയോഗിച്ച് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചു. ഭീഷണി പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്. അടുക്കം സ്വദേശി കിഷോർ കണ്ടാലറിയാവുന്ന രണ്ട് പേർ
ഉൾപെടെ മൂന്ന് പേർക്കെതിരെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments