കാഞ്ഞങ്ങാട്:വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച വനിത സംഗമത്തിൽ ഘോഷയാത്ര യിൽ ഒന്നാം സ്ഥാനം നേടുകയും ശ്രദ്ധേയമായ നേട്ടം കൈവരിച്ച കാഞ്ഞങ്ങാട്ടെ മർച്ചന്റ്സ് അസോസിയേഷൻ വനിത വിംഗിനെ മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അനുമോദിച്ചു,
കെ എം എ പ്രസിഡന്റ് സി. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.രാജേന്ദ്ര കുമാർ ഉപഹാര സമർപ്പണം നടത്തി.യൂത്ത് വിംഗ് പ്രസിഡന്റ് നൗഷാദ് ഐക്കാഡ് അധ്യക്ഷനായി.
എ.സുബൈർ,പി.മഹേഷ്, ജദീർ, ശോഭ,പ്രസന്ന, ഷീജ പ്രസംഗിച്ചു.
പടം:വെള്ളരിക്കുണ്ടിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി വനിത സംഗമത്തിൽ മികച്ച വിജയം നേടിയ കാഞ്ഞങ്ങാട് യൂണിറ്റ് വനിത വിംഗിന് കെ എം എ വൈസ് പ്രസിഡന്റ് പി.വി.രാജേന്ദ്ര കുമാർ ഉപഹാരം നൽകുന്നു.
0 Comments