കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് നിന്നും
മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്
എ.ഐ ക്യാമറയിൽ കുടുങ്ങിയ കള്ളൻ ഒടുവിൽ പിടിയിലായി. കോഴിക്കോട് കാരയാട് പുനത്തിൽ മീത്തൽ ഹൗസിൽ വി. പി. അഭിനവിനെയാണ്(19) ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് ഉടമയ്ക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴയടക്കാൻ തുരു തുരെനോട്ടീസ് വന്നതോടെയാണ് മോഷ്ടാവിന് കുരുക്കായത്. പുതിയ കോട്ടയിലെ ബി.എം.എസ് ചുമട്ടുതൊഴിലാളി ഏച്ചിക്കാനം ചെമ്പിലോട് സ്വദേശി കെ ഭാസ്കരന്റെ താണ് മോട്ടോർ ബൈക്ക് . മോഷ്ടാവ് നാലു തവണ നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ ഭാസ്ക്കരന് നോട്ടീസ് വന്നിരുന്നു.
ജൂൺ 27 ന് വൈകീട്ടാണ് ഭാസ്കരന്റെ ബൈക്ക് പുതിയ കോട്ടയിൽ നിർത്തിയിട്ടിരുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും മോഷണം പോയത്. കൊയിലാണ്ടി ഭാഗത്തെ എ ഐ ക്യാമറയിലാണ് ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച മോഷ്ടാവ് ക്യാമറയിൽ കുടുങ്ങിയത്. തുടരെ തുടരെ നോട്ടീസ് വന്നതോടെ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. ഹോസുർഗ് പൊലീസ് മോഷണത്തിന് കേസെടുത്തതിന് പിന്നാലെ എഐക്യാമറ പുറത്ത് വിട്ട ചിത്രത്തിലൂടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മോഷ്ടാവിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിൽ താരമായത്എ ഐ ക്യാമറയാണ് . എ ഐ ക്യാമറയാണ് താരം.
പടം :1.ബൈക്കുടമ ഭാസ്ക്കരൻ തനിക്ക് ലഭിച്ചനോട്ടീസുമായി.
2, പിടിയിലായ പ്രതി.
0 Comments