ഉദുമ: പള്ളത്ത്കട ആക്രമിച്ച് തകർത്തു. നാല് പേർക്ക് പരിക്കേറ്റു. പള്ളത്തെ ബ്രൗൺ കഫേ എന്ന സ്ഥാപനത്തിലാണ് യുവാവ് അക്രമം നടത്തിയത്. കരിപ്പോടിയിലെ മൊയ്തീൻ കുഞ്ഞി 40 യുടെ താണ് കട .കടയിലെ സാധനങ്ങളും ഫർണീച്ചറുകളും അടിച്ച് തകർത്തതിൽ 85000 രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി. ബേക്കൽ പൊലീസ് അക്രമം നടത്തിയ ആൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊയ്തീൻ കുഞ്ഞിയെ കൂടാതെ അഹമ്മദ് ഷാഹിദ് 19, അഹമ്മദ് അൻഫാസ് 20, അബ്ദുൾ റഹ്മാൻ 19 എന്നിവർക്കും പരിക്കേറ്റു. താക്കോൽ കൊണ്ട് കുത്തിയും ഹെൽമറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
0 Comments