Ticker

6/recent/ticker-posts

ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവിന് കിട്ടിയത് മുട്ടൻ പണി ആശുപത്രിയിലുമായി

കാഞ്ഞങ്ങാട് : എവിടെയോ വച്ച് കണ്ട മുഖപരിചയത്തെ തുടർന്ന് സ്വന്തം ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവിന് കിട്ടിയത് മുട്ടൻ പണി . ഒടുവിൽ ആശുപത്രിയിലുമായി. പുഞ്ചാവിയിലെ കെ.പി. ഖലീലിനാണ് 34 ദുർഗതി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഖലീലിനോട് ഒരു യുവാവ് വഴിയിൽ വെച്ച് ലിഫ്റ്റ് ചോദിച്ചു. പരോപകാരമല്ലെയെന്ന് കരുതി കയറ്റി. ടി.ബി റോഡ് ജംഗ്ഷൻ റോഡിൽ പൊലീസ് സ്റ്റേഷന് സമീപം യുവാവ് ബൈക്കിൽ നിന്നുമിറങ്ങി. ശേഷം ബിയർ വാങ്ങാൻ 200 രൂപ നൽകണമെന്നായി യുവാവ്. എന്നാൽ ഖലീൽ പണം നൽകിയില്ല. ഖലീലിന്റെ ഹെൽമറ്റ് ബലമായി പിടിച്ചു ഊരിയ ശേഷം പ്രതി ഇതേ ഹെൽമറ്റ് കൊണ്ട് ഖലീലിന്റെ തലക്കടിച്ചു. പോരാത്തതിന് കൈെ കൊണ്ടും അടിച്ചു. അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. എന്തായാലും ഖലീലിന്റെ പരാതിയിൽ ഷറഫുദ്ദീൻ എന്ന ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Reactions

Post a Comment

0 Comments