കാഞ്ഞങ്ങാട്: ബിറ്റ് കോയിൻ തട്ടിപ്പിൽ പ്രവാസിയുടെ
ഒന്നരക്കോടി രൂപപോയി.
കുശാൽ നഗർ ജബിൻ മൻസിലിലെ ഖാലിദിന്റെ പരാതിയിൽ ആന്ധ്ര പ്രദേശിലെ ഹരിവെങ്കിട്ട, തെലങ്കാനയിലെ വരപ്രസാദ് എന്നിവർക്കെതിരെ
ഹോസ്ദുർഗ്
പൊലിസ് കേസെടുത്തു. കോയിൻ ഇടപാടിൽ ഒരു മണിക്കൂർ കൊണ്ട് മുതലും പത്തു ശതമാനം ലാഭവും ലഭിക്കുമെന്ന് പറഞ്ഞാണ് പ്രതികൾ പണം തട്ടിയെടുത്തതെന്നും യു.എ.ഇ.യിൽ വച്ചാണ് പണം നൽകിയതെന്ന് പറയുന്നു. വരപ്രസാദിന്റെ ക്രിപ്‌റ്റോ വാലറ്റിലേക്കാണ് പണം മാറ്റിയത്. മലപ്പുറത്തെ സൽമാൻ എന്നയാളിൽ നിന്നാണ് ബിറ്റുകോയിൻ വാങ്ങിയെന്നും പറയുന്നു.
0 Comments